06:21pm 10 November 2026
NEWS
തിരുവനന്തപുരത്ത് ലഹരിമരുന്നുമായി ഡോക്ടറടക്കം രണ്ട് പേർ പിടിയിൽ


21/07/2025  05:47 PM IST
nila
തിരുവനന്തപുരത്ത് ലഹരിമരുന്നുമായി ഡോക്ടറടക്കം രണ്ട് പേർ പിടിയിൽ

ലഹരിമരുന്നുമായി ഡോക്ടറടക്കം രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര സ്വദേശി ഡോക്ടർ സുധേവ്, മണലുവിള സ്വദേശി മനോജ് എന്നിവരാണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 

ബെം​ഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഡോക്ടർ സുധേവ് പ്രാക്ടീസ് ചെയ്യുന്നത് എന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവിൽ നിന്നെത്തിയ രണ്ട് പേരെയും പൊലീസ് സ്പെഷൽ സ്ക്വാഡാണ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടിയത്. ഇരുവരെയും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img